Advertisement

തിരുവാറന്മുളയപ്പന്റെ തിരുവോണസദ്യ

August 30, 2017
Google News 1 minute Read
vallasadya

ഓണസദ്യയുടെ സമയമാണിപ്പോൾ. തൂശനിലയിൽ ചോറുവിളമ്പി വിവിധ കൂട്ടം കറികളും പായസവും പഴവും പപ്പടവും കൂട്ടിയുള്ള സദ്യ അതിന്റെ രുചിയൊന്ന് വേറെതന്നെ. എന്നാൽ സദ്യയെന്നാൽ ഓണസദ്യമാത്രമല്ല, ആറന്മുള വള്ളസദ്യ കൂടിയാണ്.

ലോകത്തിലെതന്നെ ഏറ്റവും വലിയ വള്ളസദ്യയായ ആറന്മുള വള്ളസദ്യയ്ക്ക് 63 തരം വിഭവങ്ങളാണുള്ളത്. പത്തനംതിട്ടയിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ കർക്കടം 15 മുതൽ കന്നി 15 വരെയാണ് ഈ അത്യുഗ്രുൻ സദ്യ കിട്ടുക. അതായത്, ഓണം കഴിഞ്ഞാലും സദ്യയുണ്ണാം. അതാണ് ആറന്മുള വള്ളസദ്യ. അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ് ഇത്.

vallasadyaവള്ളസദ്യയിലെ വിഭവങ്ങൾ

ഉപ്പ്
അഞ്ച് വറുത്തുപ്പേരികൾ – ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശർക്കരവരട്ടി
പപ്പടം വലുത് ഒന്ന
പപ്പടം ചെറുത് രണ്ട്
എള്ളുണ്ട
പരിപ്പുവട
ഉണ്ണിയപ്പം
പഴം
മലര്
ഉണ്ടശർക്കര
കൽക്കണ്ടം
തോരൻ
അഞ്ച് തരം ഇലക്കറികൾ
മടന്തയില
ചുവന്ന ചീര
തകര
വാഴക്കൂമ്പ്
വാഴപ്പിണ്ടി
നാല് തരം അച്ചാർ
അവിയൽ
കിച്ചടി
മധുരപ്പച്ചടി
വറുത്തെരിശ്ശേരി
ചോറ്
കറികൾ
പായസങ്ങൾ

48 വിഭവങ്ങളുമായാണ് സദ്യ ആരംഭിക്കുന്നത്. ബാക്കി പാട്ടുപാടി ചോദിച്ച് വാങ്ങണം.തിരുവോണദിവസം വള്ളസദ്യയുണ്ടാകില്ല. പകരം തിരുവോണസദ്യയാണ്. തിരുവോണദിവസം തിരുവോണത്തോണിയിലെത്തുന്ന പച്ചക്കറികളും ധാന്യങ്ങളും പാകം ചെയ്താണ് തിരുവാറന്മുളയപ്പന് തിരുവോണസദ്യയൊരുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here