Advertisement

മെക്സിക്കോ ഭൂകമ്പം; മരണം 61കടന്നു

September 9, 2017
Google News 1 minute Read
earthquake

മെ​ക്സി​ക്കോ​യിലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​രണസംഖ്യ 61 ആയി ഉയര്‍ന്നു. വ്യാഴാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്.റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 8.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ഭൂകമ്പമാണെന്ന് യു.​എ​സ് ജി​യ​ളോ​ജി​ക്ക​ല്‍ സ​ര്‍​വേ​ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.തെക്കന്‍ മെക്സിക്കോയില്‍ തീരനഗരമായ ടൊണാലയില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് വ്യാഴാഴ്ച രാത്രി 11.49-ന് ഭൂചലനം ഉണ്ടായത്.
വൈ​ദ്യു​തി​ബ​ന്ധം ഇ​ല്ലാ​താ​യ​തോ​ടെ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റിയിട്ടുണ്ട്. സ്കൂ​ള്‍, വീ​ട്, ആ​ശു​പ​ത്രി എ​ന്നി​വ​ക്ക് കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു.

സി​ല​ന ക്രൂ​സി​ല്‍ സൂ​നാ​മി ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​താ​യും മു​ന്ന​റി​യി​പ്പു​ണ്ട്. മെ​ക്സി​കോ സി​റ്റി​യ​ട​ക്കം പ​ത്ത് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍​ക്ക് തിങ്കളാഴ്ച വരെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.1985-ല്‍ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here