Advertisement

രണ്ടാം ക്ലാസുകാരന്റെ കൊലപാതകം; പ്രിൻസിപ്പാളിനെ സസ്‌പെന്റ് ചെയ്തു

September 9, 2017
Google News 0 minutes Read
ryan-school

ന്യൂ ഡൽഹിയിലെ ഗുരുഗാവിൽ വിദ്യാർത്ഥി സ്‌കൂളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനെ സസ്‌പെന്റ് ചെയ്തു. റയാൻ ഇന്റർ നാഷണൽ സ്‌കൂളിലെ ആക്ടിംഗ് പ്രിൻസിപ്പാൾ നീരജ ബത്രയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് സ്‌കൂൾ ശൗചാലയത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ഗുരുഗാവ് ഡെപ്യൂട്ടി കമ്മീഷ്ണർ സിമർദീപ് സിംഗ് വ്യക്തമാക്കി.

സെപ്തംബർ എട്ടിനാണ് വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here