Advertisement

ചെന്നിത്തലയല്ല ഉമ്മൻചാണ്ടിയാണ് പ്രതിപക്ഷ നേതാവാകാൻ യോഗ്യനെന്ന് ആർഎസ്പി

September 9, 2017
Google News 0 minutes Read
chandy nd chenni

ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് ആകണമെന്ന് എ എ അസീസ്. പ്രതിപക്ഷ നേതാവായി ചെന്നിത്തലയേക്കാൾ ശോഭിക്കുന്നത് ഉമ്മൻചാണ്ടിയാണെന്ന് എഎ അസീസ്. ഉമ്മൻ ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടക്കാൻ ചെന്നിത്തലയ്ക്ക് കഴിയില്ലെന്നും അസീസ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച് ആർഎസ്പി നേതാവ് എ എ അസീസ് രംഗത്ത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയല്ല ഉമ്മൻചാണ്ടിയായിരുന്നു ആകേണ്ടിയിരുന്നതെന്ന് അസീസ് പറഞ്ഞു. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന് ആർഎസ്പി നേരത്തെയും പറഞ്ഞിട്ടുണ്ട്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന ആളാണ്. അദ്ദേഹത്തിനുള്ള ജനകീയ പിന്തുണ ചെന്നിത്തലയ്ക്കില്ല. ഉമ്മൻ ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവർത്തിക്കാനുളള മിടുക്ക് രമേശ് ചെന്നിത്തലക്കില്ലെന്നും അസീസ് വ്യക്തമാക്കി.

പ്രസ്താവന വിവാദമായതോടെ പ്രസ്താവന നിരസിച്ച് അസീസ് രംഗത്തെത്തി. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും ചെന്നിത്തലയെ കുറിച്ച് അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും അസീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here