Advertisement

മലക്കം മറിഞ്ഞ് എംപി വീരേന്ദ്രകുമാര്‍

September 9, 2017
Google News 0 minutes Read
veerendrakumar

സ്വതന്ത്രമായി നില്‍ക്കുമെന്ന നിലപാട് മാറ്റി എം.പി വീരേന്ദ്രകുമാര്‍. ജെഡിയു കേരള ഘടകം ശരത് യാദവിനൊപ്പം നില്‍ക്കുമെന്നാണ് ഇപ്പോള്‍ വീരേന്ദ്രകുമാറിന്റെ നിലപാട്.  കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ ശരത് യാദവിനെ കണ്ട് പിന്തുണയറിയിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീരേന്ദ്രകുമാര്‍ നിലപാട് മാറ്റിയതെന്നാണ് സൂചന.  ബീഹാറില്‍ നിതീഷ്‌കുമാര്‍ ബിജെപിയുടെ പിന്തുണ തേടി മുഖ്യമന്ത്രി ആയതിന്റെ പ്രതിഷേധം എന്ന നിലയിലാണ് ജനതാദള്‍(യു) സംസ്ഥാന അധ്യക്ഷനായ വീരേന്ദ്രകുമാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചത്. ഒരു നിലപാട് സ്വീകരിക്കാന്‍ രാജ്യസഭാ സീറ്റ് തടസ്സമെങ്കില്‍ അത് ഉപേക്ഷിക്കുമെന്നായിരുന്നു വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നത്.

ജെഡിയു കേരളാ ഘടകം നേതാക്കളായ വര്‍ഗീസ് ജോര്‍ജും കെ.പി മോഹനനും ശരത് യാദവിനു ഒപ്പമെന്ന് അന്ന് തന്നെ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ശരത് യാദവ് വിളിച്ച പ്രതിപക്ഷകക്ഷികളുടെ പരിപാടിയില്‍ നിന്നും വീരേന്ദ്രകുമാര്‍ വിട്ടു നിന്നിരുന്നു. എന്നാല്‍ എതിര്‍പ്പുകളെല്ലാം മാറ്റി വച്ച് കഴിഞ്ഞ ദിവസം ശരത് യാദവിനെ പിന്തുണ അറിയിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here