Advertisement

കുവൈറ്റിൽ വധശിക്ഷയിൽ ഇളവ് ലഭിച്ചവരിൽ നാലു മലയാളികളും

October 1, 2017
Google News 1 minute Read
buggy att 39 indian ISIS captives at iraq badush jail says sushma swaraj somalian pirates get 7 years imprisonment Tihar Idols reality show for jail inmates 3 prisoners flee from jail

കുവൈറ്റിൽ വധശിക്ഷയിൽ നിന്നും ഇളവ് ലഭിച്ചവരിൽ നാലു മലയാളികളും. പതിനാറ് ഇന്ത്യകാർക്കാണ് വധശിക്ഷയിൽ ഇളവ് ലഭിച്ചിരുന്നത്. കാസർഗോഡ് സ്വദേശി അബുബക്കർ സിദ്ദീഖ്, മലപ്പുറം സ്വദേശി ഫൈസൽ മഞ്ഞോട്ടു ചാലിൽ, പാലക്കാട് സ്വദേശികളായ ഷാഹുൽ ഹമീദ്, നിയാസ് മുഹമ്മദ് ഹനീഫ എന്നിവർക്കാണ് വധശിക്ഷയിൽ നിന്നും ഇളവ് ലഭിച്ചത്.

വിവിധ കുറ്റങ്ങൾക്ക് ജയിലിലായിരുന്ന 119 പേരുടെ തടവുശിക്ഷ ഇളവു ചെയ്യാനും കുവൈറ്റ് അമീർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇവരിലും നിരവധി മലയാളികൾ ഉൾപ്പെട്ടതായാണ് സൂചനകൾ.

ചെറിയ കേസുകളിൽപ്പെട്ടു ഷാർജയിലെ ജയിലുകളിൽ മൂന്നു വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു.

149 പേർക്കാണ് ഇത്തരത്തിൽ അപ്രതീക്ഷിത മോചനം ലഭിച്ചത്. ഇതിനു പിന്നാലെയാണ് കുവൈറ്റ് ഭരണകൂടവും സമാന ഉത്തരവ് പുറപ്പെടുവിച്ചത്.

four malayalis included in 119 indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here