Advertisement

വയൽ നികത്തൽ; ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജിന് തിരിച്ചടി

October 10, 2017
Google News 0 minutes Read
BCMCH

തണ്ണീർതട വയൽ നിരോധന നിയമം ലംഘിച്ച ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജിന് തിരിച്ചടി . മെഡിക്കൽ കോളജിനും അനുബന്ധ നിർമാണത്തിനും വയൽ നികത്തൽ പതിവാക്കിയ ഗോസ്പൽ ഫോർ ഏഷ്യ മാനേജ്‌മെന്റ് നികത്തിയ സ്ഥലം പൂർവ സ്ഥിതിയിലാക്കണമെന്നും വയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന 2008 ന് ശേഷമുള്ള നികത്തു ഭൂമി പുർവ സ്ഥിതിയിലാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

നികത്തു ഭൂമിയിൽ ഉണ്ടായിരുന്ന 5.2 മീറ്റർ വിതീയുള്ള തോട് നികത്തിയാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമിച്ചത്. ഈ തോട് അതേ വീതിയിൽ സ്വന്തം ചെലവിൽ നിർമിച്ച് പ്രദേശത്തു കൂടി കടന്നു പോകുന്ന ജില്ലാ കനാലുമായി ബന്ധിപ്പിക്കണം. അതേ സമയം 2008 ന് മുൻപ് കളക്ടറുടെ അനുമതിയോടെ നികത്തിയ ഭൂമി ക്രമപ്പെടുത്തി കൊടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here