ട്വന്റിഫോർ ന്യൂസിന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇൻസൈന്റ് മീഡിയാ സിറ്റിയുടെ കീഴിൽ ഉടൻ ആരംഭിക്കുന്ന ന്യൂസ് ചാനലായ ട്വന്റീഫോർ ന്യൂസിന്റെ പുതിയ ഓഫീസ് കെട്ടിടം പ്രവർത്തനമാരംഭിച്ചു. ഫ്ളവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലൻ, ട്വൻറി ഫോർ ന്യൂസ് ചെയർമാൻ ആലുങ്കൽ മുഹമ്മദ്, എംഡി ആർ ശ്രീകണ്ഠൻ നായർ ബോർഡ് മെമ്പർ സതീഷ് ജി പിള്ള , ട്വന്റിഫോർ ന്യൂസ് എഡിറ്റർ ഇൻ ചീഫ് പിപി ജെയിംസ്, എക്സിക്യൂട്ടീവ് എഡിറ്റർ ലീൻ ബി ജെസ്മസ്, ഫ്ളവേഴ്സ് പ്രൊമോട്ടർ വി സി പ്രവീൺ എന്നിവർ ചേർന്ന് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാക്കനാടിന് സമീപം കൈപ്പടമുകളിലാണ് ഓഫീസ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News