സെമാലിയയിലെ ഇരട്ട സ്‌ഫോടനം; മരണം 189 ആയി

സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഹോട്ടലിനു മുന്നിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 189 ആയി. സൊമാലിയയിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഭീകരമായ സ്‌ഫോടനമാണ് ഉണ്ടായത്. 200ഓളം പേർക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ ആരെന്ന് വ്യക്തമല്ല.
കെ5 ഇന്റർനാഷണൽ ഹോട്ടലിന് മുന്നിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച ലോറിയാണ് ആദ്യം പൊട്ടിത്തെറിച്ചത്. സർക്കാർ ഓഫീസുകളും രണ്ടു മണിക്കൂറിനുശേഷം മെഡിന ജില്ലയിലും സമാന സ്‌ഫോടനമുണ്ടായി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News