പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ താഴേക്ക്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Aircraft

തെലുങ്കാനയില്‍ പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ ടെറസിലേക്ക് തകര്‍ന്ന് വീണു. സെക്കന്തരാബാദിലെ ലാലാഗുഡയിലാണ് സംഭവം. തെലുങ്കാന ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്തിന്റെ വാതിലാണ് തകര്‍ന്ന് വീണത്.  വിമാനത്തില്‍ പൈലറ്റും ട്രെയിനിയുമായിരുന്നു ഉണ്ടായിരുന്നത്. ഗണേഷ് യാദവ് എന്നയാളുടെ വീടിന്റെ ടെറസിലാണ് വിമാന വാതില്‍ പതിച്ചത്. ടെറസില്‍ പെയിന്റിങ്ങ് നടക്കുകയായിരുന്നു. ജോലിക്കാരന്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു പോയിരുന്ന സമയത്താണ് അപകടം നടന്നത്.  കേന്ദ്ര വ്യോമയാന വിഭാഗം അപകടത്തില്‍ അന്വേഷണം നടത്തും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top