അഡ്വക്കേറ്റ് ഉദയഭാനുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

udayabhanu

ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഉദയഭാനുവിനെതിരായി 12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
രാജീവ് കൊല്ലപ്പെട്ട അന്ന് പ്രതികളായ ജോണിയ്ക്കും രഞ്ജിത്തിനും ഒപ്പം ആലപ്പുഴയില്‍ഉദയഭാനുവും ഉണ്ടായിരുന്നുവെന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചിരുന്നു. ടവര്‍ ലൊക്കേഷനുകളാണ് കോടതിയില്‍ ഇതിനായി ഹാജരാക്കിയത്.  ഫോണ്‍ രേഖകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top