കനത്ത മഴ; മറയൂർ ശർക്കര ഉത്പാദനം നിലച്ചു

മറയൂർ, കാന്തല്ലൂർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴ പെയ്യുന്നതിനാൽ മറയൂർ ശർക്കരയുടെ ഉത്പാദനം നിലച്ചു. കരിമ്പിൻപാൽ തിളപ്പിക്കാനുപയോഗിക്കുന്ന പോറ്(കരിമ്പിൻചണ്ടി) ഇല്ലാത്തതിനാലും മഴ തുടരുന്നതിനാൽ കരിമ്പു വെട്ടാൻ കഴിയാത്തതിനാലാണ് ശർക്കര ഉത്പാദനം നിലച്ചത്.
കരിമ്പ് ആട്ടി നീരെടുത്തശേഷം കരിമ്പിൻചണ്ടി ഉണക്കിയാണ് കത്തിക്കാനുപയോഗിക്കുന്നത്. മഴയത്ത് ചണ്ടി ഉണങ്ങാത്തതാണ് പ്രതിസന്ധിക്കു കാരണം. ഇതിനാൽ ശർക്കര ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. ശർക്കരലഭ്യത കുറവായിട്ടും 60 കിലോ ചാക്ക് ശർക്കരയ്ക്ക് 3000 രൂപ മാത്രമാണ് കർഷകനു ലഭിക്കുന്ന വില.
marayur jaggary production came to a stand still
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News