Advertisement

തന്നെക്കൊണ്ട് ഒരു പണിയും ചെയ്യിക്കുന്നില്ല, വിവാഹമോചനം വേണമെന്ന് നവവധു

November 11, 2017
Google News 1 minute Read
divorce

പണിയെടുപ്പിച്ച് നടുവൊടിച്ചത് കാരണം ഡൈവോഴ്സിന് ശ്രമിക്കുന്നതൊക്കെ പഴയ കഥ. പണിയെടുപ്പിക്കാത്തതിനാല്‍ ഡൈവോഴ്സ് വേണമെന്ന ആവശ്യവുമായി കെയ്റോ സ്വദേശിനിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഭര്‍ത്താവ് തന്നെ വീട്ടിലെ ഒരു പണിയും ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നാണ് സമര്‍ എന്ന യുവതിയുടെ പരാതി. സ്വന്തമായി ടെക്സ്റ്റൈല്‍സ് സ്ഥാപനം നടത്തുന്നയാളാണ് സമറിന്റെ ഭര്‍ത്താവ്. തുണിയലക്കാനോ, വീടു വൃത്തിയാക്കനോ മാത്രമല്ല ഭക്ഷണം പാകം ചെയ്യാന്‍ പോലും സമറിന്റെ ഭര്‍ത്താവ് അനുവദിക്കാറില്ലത്രേ. ടെക്സ്റ്റൈല്‍സില്‍ ജോലി ഭാരം ഉണ്ടെങ്കില്‍ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഒരുമിച്ച് പാകം ചെയ്യും. രണ്ടാഴ്ച ഞാനിത് ‘സഹിച്ചു’.ഇനി പറ്റില്ലെന്നാണ് സമര്‍ പറയുന്നു.

divorce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here