വയനാട് തൃശ്ശിലേരിയിൽ മാവോയിസ്റ്റുകളെത്തിയതായി സൂചന; സുരക്ഷ ശക്തമാക്കി

തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ രണ്ട് അപരിചിതരെ കണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ തൃശ്ശിലേരിയിലും സമീപത്തെ വനമേഖലയിലും തിരച്ചിൽ നടത്തി.
നിലമ്പൂർ വെടിവെപ്പിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ മാവോയിസ്റ്റ് ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യാഴാഴ്ച രാത്രി 7 മണിയൊടെയാണ് മുഷിഞ്ഞ വേഷം ധരിച്ച രണ്ട് പേർ തൃശ്ശിലേരി പള്ളി കവലയിലെ ക്രഷറിന് സമീപത്ത് എത്തിയത്. കന്നട കലർന്ന മലയാളമാണ് ഇവർ സംസാരിച്ചതെന്നാണ് ഡ്രൈവർ രഹസ്യാന്വേഷണ വിഭാഗത്തിന് മൊഴി നൽകിയത്. ജില്ലയിൽ സുരക്ഷ കർശനമാക്കുന്നതിന്റ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.
maoist presence at wayanad thrissileri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here