Advertisement

സോളാര്‍ കേസ്; പോലീസ് ആസ്ഥാനം പോലീസ് സ്റ്റേഷനാകും

November 11, 2017
Google News 0 minutes Read
police club

സോളാര്‍ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആസ്ഥാനം തന്നെ പോലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്യാന്‍ നീക്കം.പോലീസ് ആസ്ഥാനത്ത് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ ഓഫീസായിരിക്കും പോലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്യുന്നത്. സോളാറുമായി ബന്ധപ്പെട്ട ഇനിയുള്ള കേസുകള്‍  ഈ സ്റ്റേഷനിലായിരിക്കും രജിസ്റ്റര്‍ ചെയ്യുക.

ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണത്തിന് മുഖ്യചുമതലയെങ്കിലും ഓരോ നീക്കവും നിയന്ത്രിക്കുക ഡിജിപി ലോക്‍നാഥ് ബെഹ്‌റയായിരിക്കും. രാജേഷ് ദിവാന്‍ ആറു മാസത്തിനകം വിരമിക്കുന്നതുകൊണ്ടാണ് ഡിജിപിയുടെ ഈ ഇടപെടല്‍.

കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവൻ, തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്‌പി ഇ.എസ്. ബിജുമോൻ, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ‌എസ്‌പി എ. ഷാനവാസ്, കൊല്ലം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ‌എസ്‌പി ബി. രാധാകൃഷ്ണപിള്ള എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here