Advertisement

പാലയിലെ ബസ് സ്റ്റാന്റ് നിലം പൊത്തി; ബസ് കാത്ത് നിന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 15, 2017
Google News 2 minutes Read

പാലാ നഗരമധ്യത്തിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിലെ കാലപ്പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിലംപൊത്തി.  കെ.എസ്.ആർ.ടി.സി. ബസ് അലക്ഷ്യമായി മുന്നോട്ടെടുത്തതാണ് അപകടകാരണമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് സംഭവം. സ്ത്രീകളടക്കം ഏഴ് പേര് സംഭവം നടക്കുമ്പോള്‍ ബസ് സ്റ്റാന്റില്‍ ഉണ്ടായിരുന്നു.  അവിടെയുണ്ടായിരുന്ന വഴിയോര  കച്ചവടക്കാരൻ ഷാഹുൽ ഹമീദിന്റെ അവസരോചിതമായ ഇടപെടലുകൊണ്ടാണ് യാത്രക്കാര്‍  രക്ഷപ്പെട്ടത്. കെഎസ്ആര്‍ടിസി  കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ്

ഇടിച്ചയുടനെ യാത്രക്കാരോട് ഓടി മാറാന്‍ ആവശ്യപ്പെട്ടത് ഷാഹുല്‍ ഹമീദാണ്.  ഇവർ മാറിയയുടനെ ബസിലുടക്കിനിന്നിരുന്ന വെയ്റ്റിംഗ് ഷെഡ് അപ്പാടെ നിലംപൊത്തുകയായിരുന്നു.

യാത്രക്കാരെ രക്ഷിച്ച ഷാഹുൽ ഹമീദ്

യാത്രക്കാരെ രക്ഷിച്ച ഷാഹുൽ ഹമീദ്

23561280_1326991920735282_6787152486231217870_n23559380_1326991857401955_2152348030836949217_n

 ഷാഹുൽ ഹമീദ്  താന്‍ രക്ഷിച്ച യാത്രക്കാരോടൊപ്പം

ഷാഹുൽ ഹമീദ് താന്‍ രക്ഷിച്ച യാത്രക്കാരോടൊപ്പം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here