ദിലീപിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

dileep

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമര്‍പ്പിക്കും.അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ്  കുറ്റപത്രം സമര്‍പ്പിക്കുക.  മൂന്നൂറ്റിയന്പതോളം സാക്ഷി മൊഴികളും നാനൂറ്റിയന്പതിലേറെ രേഖകളും കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്. ദിലീപ് കുറ്റപത്രത്തില്‍ എട്ടാം പ്രതിയാണ്. ഗൂഢാലോചന നടത്തി കൂട്ടബലാത്സംഗം നടത്തി എന്നതാണ് കുറ്റപത്രത്തിലുള്ളത്. നേരത്തെ ചുമത്തിയ ഗൂഡാലോചന, കൂട്ടബലാൽസംഗം തുടങ്ങിയ കുറ്റങ്ങൾ അടക്കം പതിനേഴോളം വകുപ്പുകൾ ദിലീപിനെതിരെ കുറ്റപത്രത്തിലും ചുമത്തിയിട്ടുണ്ട്.
മൊബൈൽ ഫോൺ രേഖകളടക്കം 450 രേഖകൾ തെളിവായി ഹാജരാക്കുന്നുണ്ട്.

dileepനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More