മഹാരാഷ്ട്ര തീരത്ത് അഭയം തേടിയ ബോട്ടുകള്‍ കേരളത്തിലേക്ക് തിരിച്ചു

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്ര തീരത്ത് അഭയം തേടിയ മത്സ്യ ബന്ധന ബോട്ടുകള്‍ കേരളത്തിലേക്ക് തിരിച്ചു. മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ്ഗിലാണ് ബോട്ടുകള്‍ കാറ്റിനെ തുടര്‍ന്ന് അഭയം തേടിയത്.
68 ബോട്ടുകളിലായി 952 മത്സ്യത്തൊഴിലാളികളാണ് സിന്ധുദുര്‍ഗ്ഗിലെത്തിയത്. ഇതില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 66 ബോട്ടുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് ബോട്ടുകളുമാണുള്ളത്. ഓഖി ചുഴലിക്കാറ്റിന് മുന്‍പുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനായി പോയ ഈ ബോട്ടുകള്‍ ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മഹാരാഷ്ട്രതീരത്ത് അടുപ്പിക്കുകയായിരുന്നു.
കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നുമുള്ള ബോട്ടുകളാണ് ഇവയെങ്കിലും ഇതിലുള്ള തൊഴിലാളികളില്‍ ഭൂരിപക്ഷവും തമിഴ് നാട് സ്വദേശികളാണെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് ബോട്ട് കേരളത്തിലേക്ക് തിരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here