Advertisement

മഞ്ഞിടിച്ചിൽ; മൂന്ന് ജവാന്മാരെ കാണാതായി

December 12, 2017
Google News 1 minute Read
three jawans went missing in himalaya

ബന്ദിപോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക പോസ്റ്റിൽ മഞ്ഞുമല ഇടിഞ്ഞുവീണ് മൂന്നു ജവാന്മാരെ കാണാതായി. മഞ്ഞിടിച്ചിലിനെ തുടർന്ന് ഗുരെസ് ഭാഗത്താണ് അപകടമുണ്ടായത്. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു, പൊലീസ് പറഞ്ഞു.

ഗുരെസ് ഭാഗത്തെ തുലെയിൽ ഒരു ആർമി പോർട്ടറെയും കാണാതായതായി റിപ്പോർട്ടുണ്ട്. മേഖലയിൽ തിരിച്ചിൽ തുടരുന്നുണ്ടെങ്കിലും മഞ്ഞിടിച്ചിൽ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഗുരെസ് സെക്ടറിൽ അഞ്ച് അടിയിലേറെ ഉയരത്തിലാണ് മഞ്ഞ് വീണ് കിടക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച മഞ്ഞുവീഴ്ച ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്.

 

three jawans went missing in himalaya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here