Advertisement

പാർവതിയോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നത് ഡിസ്‌ലൈക്കിലൂടെ; പുതിയ പാട്ടിന് ലഭിച്ചത് ലൈക്കിനേക്കാൾ നാലിരട്ടി ഡിസ്‌ലൈക്ക്

January 1, 2018
Google News 2 minutes Read
parvathy new song gets 33k dislike; cyber attacks against parvathy continues

പാർവതിയോടുള്ള ദേഷ്യം തീർക്കാൻ താരത്തിന്റെ പുതിയ പാട്ടിന് യൂട്യൂബിൽ കൂട്ട ഡിസ്‌ലൈക്ക്. മൈ സ്റ്റോറി എന്ന പുതു ചിത്രത്തിലെ പതുങ്ങി എന്ന ഗാനമാണ് കൂട്ട ഡിസ്‌ലൈക്കുകൾ ഏറ്റുവാങ്ങിയിരിക്കുന്നത്. 7k ലൈക്കുകളും 33k ഡിസ്‌ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിന് പിന്നാലെ ഓൺസലൈൻ പകപോക്കലിന്റെ ഇരയായിരിക്കുകയാണ് നടി പാർവതി. ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിന് പകരം അസഭ്യവർഷങ്ങളും ഭീഷണിയുമായപ്പോൾ സഹികെട്ട താരം സൈബർ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇനിയും സൈബർ ഗുണ്ടായിസം തുടർന്നാൽ പണികിട്ടുമെന്ന് മനസ്സിലായതോടെ സൈബർ ഗുണ്ടകൾ ഒന്നൊതുങ്ങി. ഇപ്പോൾ ഡിസ്‌ലൈക്ക് എന്ന ആയുധവുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്.

പർവതിയെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച് റോഷ്‌നി ദിനകർ സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്റ്റോറി. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

parvathy new song gets 33k dislike; cyber attacks against parvathy continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here