Advertisement

വായു മലിനീകരണം മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്

January 3, 2018
Google News 2 minutes Read
India Accounts For Highest Number Of Pollution Linked Deaths In The World

ലോകത്ത് വായു മലിനീകരണം മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്. തൊട്ടുപിന്നിലായി ചൈനയുമുണ്ട്. 27 ശതമാനം മരണങ്ങളാണ് വായു മലിനീകരണം മൂലം ഇന്ത്യയിലുണ്ടായത്. സമൂഹത്തിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് മലിനീകരണത്തിന്റെ ഇരകളെന്നും പഠനത്തിൽ കണ്ടെത്തി.

2015 ൽ ഇന്ത്യയിൽ നടന്ന 10.3 ദശലക്ഷം മരണങ്ങളിൽ 2.5 ദശലക്ഷം മരണങ്ങളും മലിനീകരണവുമായി ബന്ധപ്പെട്ട സാംക്രമികമല്ലാത്ത രോഗങ്ങൾ മൂലമെന്ന് ആഗോള പഠന വെളിപ്പെടുത്തൽ.

മലിനീകരണം മൂലം 9 ദശലക്ഷം പേരാണ് ഇതുവരെ മരണമടഞ്ഞത്, ഇത് ആഗോള മരണ നിരക്കിന്റെ 16 ശതമാനമാണ്. എയ്ഡ്‌സ്, ട്യൂബെർക്കുലോസിസ്, മലേറിയ തുടങ്ങിയ രോഗങ്ങൾ മൂലം മരണമടയുന്നവരുടെ മൂന്നിരട്ടിയാണ് ഇതെന്ന് 2015 ൽ കമ്മീഷൻ ഓൺ പൊല്യൂഷൻ ആൻഡ് ഹെൽത്ത് ലാൻസെറ്റ് ആരോഗ്യ മാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

മലിനീകരണവുമായി ബന്ധപ്പെട്ട സാംക്രമികമല്ലാത്ത രോഗങ്ങൾ മൂലമാണ് 2016 ൽ ഇന്ത്യയിലെ 61 ശതമാനം മരണങ്ങളും നടന്നതെന്ന് ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ എൻവിറോണ്മെന്റ് നടത്തിയ പഠനം തെളിയിക്കുന്നത്. ശ്വാസകോശം സംബന്ധ രോഗികളുടെ എണ്ണം 22. 2 ദശലക്ഷവും ആസ്ത്മ രോഗികളുടെ എണ്ണം 35 ദശലക്ഷവുമാണെന്ന് ഈ പഠനം പറയുന്നു.

 

India Accounts For Highest Number Of Pollution Linked Deaths In The World

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here