Advertisement

ജയറാമിന്റെ തല മൊട്ടയടിക്കുന്നത് ക്യാമറയില്‍ പകര്‍ത്തി പാര്‍വതി

January 10, 2018
Google News 0 minutes Read
panchavarnnathatha

പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനുവേണ്ടി ജയറാം മുടി മൊട്ടയടിക്കുന്ന വീഡിയോ പുറത്ത്. ഭാര്യ പാര്‍വതി തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് പിഷാരടിയാണ്. രമേഷ് പിഷാരടിയാണ് ഫെയ്സ്ബുക്കിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജയറാമും പാര്‍വതിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രം മഴവില്‍ കാവടിയിലെ രംഗങ്ങളും ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, മണിയന്‍ പിള്ള രാജു, അനുശ്രീ, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here