Advertisement

ഫെയ്സ്ബുക്കിലെ ആ പുതിയ മാറ്റം; പണം നല്‍കിയാല്‍ മാത്രം ഇനി ന്യൂസ് ഫീഡില്‍ കാണാം

January 22, 2018
Google News 1 minute Read
news feed

സൗഹൃദത്തിന് മാത്രമല്ലാതെ ഫെയ്സ് ബുക്ക്  ഉപയോഗിച്ച് കൊണ്ടിരുന്നവര്‍ക്കെല്ലാം പുതിയ നീക്കത്തിലൂടെ ഇരുട്ടടി നല്‍കിയിരിക്കുകയാണ് ഫെയ്സ്ബുക്ക് അധികൃതര്‍.  ന്യൂസ് ഫീഡുകളിൽ നിന്ന് പരസ്യങ്ങളും ബ്രാൻറ് പ്രമോഷനുകളും മാറ്റിക്കൊണ്ടാണ് ഈ നീക്കം. മാത്രമല്ല ഒരു ഉപയോക്താവ് സ്ഥിരമായി കാണുകയോ, അല്ലെങ്കിൽ ഇടപെടുകയോ ചെയ്യുന്ന വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകളായിരിക്കും ഇനി ലഭിക്കുക. ഓൺലൈൻ ബ്രാൻറിംഗ് നടത്തുന്നവർക്കും, മാധ്യമങ്ങൾക്കും വലിയ തിരിച്ചടിയാണ് ഈ മാറ്റം നല്‍കിയിരിക്കുന്നത്. അങ്ങോട്ട് പണം നല്‍കിയാല്‍ മാത്രമാണ് ഇനി ന്യൂസ്ഫീടുകളില്‍ പ്രൊമോഷന്‍ സംബന്ധിയായ വാര്‍ത്തകള്‍ വരുകയുള്ളൂ. ഡിജിറ്റല്‍ മാധ്യമ വിദഗ്ധന്‍ നിഖില്‍രാജ് ഈ മാറ്റത്തെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കൂ

2018 ജനുവരി ഡിജിറ്റൽ മീഡിയയിൽ വലിയ മാറ്റങ്ങളുടെ മാസമാണ്.
ഫേസ്ബുക്ക് അവരുടെ ന്യൂസ് ഫീഡിൽ നിന്നും ബിസിനസ് പേജുകളെ ഒഴിവാക്കിയതാണ് അതിൽ ഒന്ന്. ബിസിനസ് പേജുകളിൽ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകൾ മുൻപ്എല്ലാവരുടെയും ന്യൂസ് ഫീഡുകളിൽ ലഭ്യമായിരുന്നു, എന്നാൽ ഇപ്പോൾ അവ എക്‌സ്‌പ്ലോർ ( fb.com/explore) എന്ന പ്രത്യേകം ഫീഡിലേക്ക് മാറ്റിയിരിക്കുന്നു.ഫേസ്ബുക് പേജുകൾ വെബ്‌സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും പ്രചാരണോപാധിയും പ്രധാന ട്രാഫിക് സ്രോതസ്സും ആയി മാറുകയും ചെയ്തതോടെ ന്യൂസ് ഫീഡിൽ എത്തിയിരുന്ന മിക്ക പോസ്റ്റുകളും അരോചകമാകുകയും ചെയ്തിരുന്നു.പലരും ഫേസ്ബുക് ഉപയോഗം കുറയ്ക്കുവാനും ഉപേക്ഷിക്കുവാനും വരെ ഇത് കാരണമായി.പരസ്യങ്ങൾക്കും , കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കുവെയ്ക്കുന്ന പോസ്‌റ്റുകൾക്ക്‌ മുൻഗണന നൽകുക എന്നതാണ് പുതിയ അപ്‌ഡേറ്റ്‌ വഴി ഫേസ്ബുക്ക്‌ ലക്ഷ്യമിടുന്നത് . വ്യക്തികളുടെ ന്യൂസ് ഫീഡിൽ ഇനി പോസ്റ്റുകൾ എത്തിക്കണമെങ്കിൽ ബിസിനസ്സ് പേജുകൾ ഇനി ഫേസ്ബുക്കിന് പണം നൽകണം എന്ന് ചുരുക്കം.
നിങ്ങൾ അപ്‌ലോഡ് ചെയ്ത വിഡിയോകൾ 4000 മണിക്കൂറിന് തുല്യമായ സമയം പ്രേക്ഷകർ കാണുകയും ,ചാനലിന് 1000 സബ്സ്ക്രൈബേഴ്സ്സിൽ കൂടുതൽ ഉണ്ടെങ്കിലും മാത്രമേ ഇനി മുതൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ പരസ്യം ഉൾപ്പെടുത്താനും അതുവഴി വരുമാനം നേടുവാനും സാധിക്കുകയുള്ളൂ.
ഈ മാറ്റങ്ങളെല്ലാം ഉപഭോക്താവിന് പുതു അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചവയാണ്.കുപ്രചാരണങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ അപ്‌ഡേറ്റുകൾക്കുണ്ട് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here