Advertisement

ഫ്‌ളിപ്കാർട്ടിൽ ഐഫോൺ 8 ഓർഡർ ചെയ്തു; പകരം വന്നതുകണ്ട് ഞെട്ടി യുവാവ്

February 2, 2018
Google News 1 minute Read
man killed flipkart deliveryboy for a smart phone flipkart fools customer again

ഫ്‌ളിപ്കാർട്ടിൽ ഇതാദ്യമായല്ല ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റൊന്നുവന്നു എന്ന വാർത്ത കേൾക്കുന്നത്. എന്നാൽ ഈ അനുഭവം തനിക്കും ഉണ്ടാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല ടാബ്രെജ് മെഹബൂബ് നഗ്രാലി എന്ന സോഫ്‌റ്റ്വെയർ എഞ്ചിനിയർ.

ഓൺലൈനിൽ ഐഫോൺ 8 ഓർഡർ ചെയ്തതായിരുന്നു മുംബൈയിൽ നിന്നുള്ള ഇരുപത്തിയാറുകാരനായ ടാബ്രെജ്. എന്നാൽ ഫ്‌ലിപ്പ്കാർട്ടിൽ നിന്നും വന്ന പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോൾ ഞെട്ടി! ഉള്ളിൽ വെറും സോപ്പുകട്ട!

ഇതിൻറെ വിലയായ 55,000 രൂപ മുൻകൂർ അടച്ചാണ് ടാബ്രെജ് ഓർഡർ ചെയ്തത്. പനവേലിൽ താമസിക്കുന്ന ഇയാൾക്ക് ജനുവരി ഇരുപത്തി രണ്ടിനാണ് പാക്കറ്റ് കിട്ടിയത്.

ഉടൻ തന്നെ ബൈക്കുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് ഫ്‌ലിപ്പ്കാർട്ട് ഔദ്യോഗിക വക്താവ് അറിയിച്ചു.

flipkart fools customer again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here