Advertisement

ആദിയില്‍ ലെനയുടെ അഭിനയം ഓവറായോ? ജിത്തു ജോസഫ് പറയുന്നു

February 2, 2018
Google News 0 minutes Read
lena and jithu joseph

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി എന്ന ചിത്രത്തിന്റെ റിലീസിന് സമാന്തരമായി ചര്‍ച്ച ചെയ്തതാണ് ചിത്രത്തിലെ ലെനയു അഭിനയം. അഭിനയം അല്‍പം ഓവറായി എന്ന തരത്തില്‍ വിമര്‍ശനങ്ങളും ട്രോളുകളും പിന്നീടുള്ള ദിവസങ്ങളില്‍ സജീവമായി. എന്നാല്‍ സിനിമയുടെ സംവിധായകന്‍ ജിത്തു ജോസഫ് തന്നെ ഇതിന്റെ മറുപടിയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ജിത്തു ജോസഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം

പ്രിയപ്പെട്ട പ്രേക്ഷകരോട്,

ആദിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി… അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്… ആദ്യ ദിനം മുതല്‍ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമര്‍ശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെര്‍ഫോര്‍മന്‍സ് ഓവറായി എന്നത്… എന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നല്‍കിയത്… 18 ആം വയസില്‍ വിവാഹം കഴിഞ്ഞ്, അത്ര ചെറു പ്രായത്തിലേ അമ്മമായി, തന്റെ ഒരേ ഒരു മകനോട് ഭ്രാന്തമായ സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന ഒരമ്മ, ഇതു തന്നെയല്ല ആ കഥാപാത്രം അവശ്യപ്പെടുന്നത്… ഒരു സാഹചര്യത്തില്‍ തന്റെ മകന്‍ കൂടുതല്‍ അപകടത്തിലേക്ക് വഴുതി വീഴുകയാണ് എന്ന് തോന്നുമ്പോള്‍ സ്വന്തം ഭര്‍ത്താവിനെതിരെ വരെ ആ അമ്മ തിരിയുമ്പോള്‍ ആ കഥാപാത്രത്തോട് നമുക്ക് തോന്നുന്ന ഒരു ദേഷ്യം, അത് തന്നെയാണ് അവരുടെ വിജയമായി ഞാന്‍ കരുതുന്നതും.. ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്… ഞാന്‍ എന്ന സംധായകന്‍ ആവശ്യപ്പെട്ടതിനെ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ അത്തരിപ്പിക്കാന്‍ ഈ ചിത്രത്തിലും അവര്‍ക്ക് കഴിഞ്ഞു… അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ…

എന്ന് നിങ്ങളുടെ
ജീത്തു ജോസഫ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here