Advertisement

കണ്ണട നിര്‍ദേശിച്ചത് ഡോക്ടര്‍; കണ്ണട വിവാദത്തില്‍ സ്പീക്കറുടെ മറുപടി

February 3, 2018
Google News 1 minute Read
Sreeramakrishnan

അരലക്ഷത്തോളം രൂപ ചെലവഴിച്ച് കണ്ണട വാങ്ങിയെന്ന വിവാദ വിഷയത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മറുപടി. കണ്ണടക്ക് വില കൂടിയ ലെന്‍സ്‌
വാങ്ങാന്‍ നിര്‍ദേശിച്ചത് ഡോക്ടറാണെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഡോക്ടറുടെ നിര്‍ദേശമുള്ളതുകൊണ്ടാണ് 49900 രൂപ കണ്ണടക്കുവേണ്ടി ചെലവഴിക്കേണ്ടി വന്നതെന്ന് സ്പീക്കര്‍ വിശദീകരിച്ചു. അരലക്ഷത്തോളം രൂപ ചെലവഴിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയതിന്റെ വിവരാവകാശ രേഖകള്‍ പുറത്തുവന്നതിന് പിന്നാലൊണ് സ്പീക്കറുടെ വിശദീകരണം. “വിലകുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. വില കൂടിയത് വാങ്ങിയാലേ പ്രശ്‌നം പരിഹരിക്കാനാകൂ എന്ന ഡോക്ടറുടെ നിര്‍ദേശം കൊണ്ട് അത് വാങ്ങേണ്ടി വന്നു. എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റിയത് ഫ്രെയിമാണ്. അതിന് വില കുറവാണ്” – സ്പീക്കര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here