Advertisement

ഒടുക്കം എസ്.ദുര്‍ഗ്ഗയ്ക്ക് പ്രദര്‍ശനാനുമതി

February 21, 2018
Google News 1 minute Read
S Durga gets special screening in IFFK

ഒടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതി.  ഉപാധികളോടെയാണ്  എസ്.ദുർഗ സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയത്.  എസ് എന്ന അക്ഷരത്തിന് ശേഷം ഗുണനചിഹ്നം പാടില്ലെന്നാണ് സെൻസർ ബോർഡ് മുന്നോട്ട് വച്ച ഉപാധി. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിങ് കമ്മിറ്റിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നേരത്തെ തന്നെ അനുമതി നിഷേധിച്ചതിനെതിരെ  ചിത്രത്തിന്റെ   സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സെക്സി ദുര്‍ഗ്ഗ എന്ന പേര് അനുമതിയ്ക്ക് വേണ്ടിയാണ് എസ് ദുര്‍ഗ്ഗ എന്ന് മാറ്റിയത്. എന്നാല്‍  ഗോവന്‍ ചലച്ചിത്ര മേളയില്‍  ജൂറി അനുമതി നല്‍കിയിട്ടും പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here