Advertisement

രാഷ്ട്രീയ വടംവലി ശക്തമാക്കി മേഘാലയയിലെ തിരഞ്ഞെടുപ്പ് ഫലം

March 3, 2018
Google News 0 minutes Read
Bjp Congresss

ഭരണപക്ഷമായ കോണ്‍ഗ്രസ് തന്നെയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ, ഭരണം ലഭിക്കണമെങ്കില്‍ കേവല ഭൂരിപക്ഷമായ 30 സീറ്റുകള്‍ എങ്കിലും സ്വന്തമാക്കിയിരിക്കണം. നിലവില്‍ 21 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയിട്ടുള്ളത്. മേഘാലയയില്‍ തൂക്കുമന്ത്രിസഭയായിരിക്കും അധികാരത്തിലേറുക എന്നത് ഏറെകുറെ ഉറപ്പായി കഴിഞ്ഞു. പക്ഷേ, അത് കോണ്‍ഗ്രസ് ആയിരിക്കുമോ എന്നത് ചോദ്യചിഹ്നമാണ്. 6 സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയിട്ടുള്ളത് എങ്കില്‍ കൂടി മേഘാലയയില്‍ ഭരണം പിടിച്ചെടുക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. 15 സീറ്റുകള്‍ നേടിയിട്ടുള്ള എന്‍പിപിയെയും മറ്റ് ഒറ്റകക്ഷികളെയും ഒപ്പം നിര്‍ത്താനാണ് ബിജെപിയും കോണ്‍ഗ്രസും വടംവലി ആരംഭിച്ചിരിക്കുന്നത്. 17ഓളം സീറ്റുകളിലാണ് മേഘാലയയില്‍ ഒറ്റകക്ഷികള്‍ ലീഡ് ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here