Advertisement

ചാത്തന്നൂരിലെ അപകടം; ജീവനെടുത്തത് ഒരു കുടുംബത്തിന്റെ…

March 16, 2018
0 minutes Read
Chathannoor Accident

ഒരു കുടുംബത്തിലെ മൂന്ന് പേരും ചാത്തന്നൂരിലെ അപകടത്തില്‍ അതിദയനീയമായി മരണപ്പെടുകയായിരുന്നു. മൂവര്‍സംഘം സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസ് ബസ് ഇടിക്കുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. കെഎസ്ആര്‍ടിസി ബസ് ബൈക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടശേഷം റോഡ് ഗതാഗത യോഗ്യമാക്കിയത്.

ഭര്‍ത്താവും ഭാര്യയും കുട്ടിയും അടങ്ങുന്ന മൂന്നംഗ കുടുംബമാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. ചാത്തന്നൂര്‍ സ്വദേശികളായ ഷിബു, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top