കൂറുമാറ്റം നടത്തിയ ബിഎസ്പി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കു വോട്ട് രേഖപ്പെടുത്തിയ ബിഎസ്പി എംഎല്‍എ അനില്‍കുമാര്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്.
ഉത്തർപ്രദേശിലെ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ അനിൽകുമാർ ബിജെപിക്കു വോട്ടു ചെയ്തിരുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം താൻ യോഗി ആദിത്യനാഥിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടന്ന പത്ത് സീറ്റുകളിൽ ഒൻപതിലും ബിജെപി വിജയിച്ചിരുന്നു. സമാജ്വാദി പാർട്ടി ഒരു സീറ്റിൽ വിജയിച്ചു. സമാജ്വാദി പാർട്ടിയും കോൺഗ്രസും പിന്തുണച്ചിട്ടും ബിഎസ്പി സ്ഥാനാർഥിക്കു വിജയിക്കാനായില്ല. എസ്പിയിൽനിന്നും ബിഎസ്പിയിൽനിന്നും വോട്ട് ചോർച്ചയുണ്ടായതാണു ബിജെപിക്കു സഹായമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here