നഴ്‌സുമാരുടെ ശമ്പള വർദ്ധനവ്; ഹർജി ഇന്ന് പരിഗണിക്കും

delhi nurses sudden strike sc stayed requests regarding nurses wages management plea on nurses wages dismissed by sc

നഴ്‌സുമാരുടെ സമരത്തിനും ശമ്പള വർദ്ധനവിനും എതിരെ ആശുപത്രി ഉടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി ശമ്പളം വർദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം സ്‌റ്റേ ചെയ്തിരുന്നു.

ഈ മാസം 31 ന് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ആയിരുന്നു കോടതി ഇടപെടൽ. നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമാണെന്നും കോടതി പ്രഖ്യാപിച്ചിരുന്നു. സമരത്തിനെതിരെ കെസ്മ പ്രയോഗിക്കാൻ നിർദേശം നൽകണമെന്നാണ് ആശുപത്രി ഉടമകളുടെ ഹർജിയിലെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top