ഒപ്പന വേദിയില്‍ കുരുന്നുകളുടെ ഗുസ്തി

കു‍ഞ്ഞുങ്ങളുടെ മത്സര വേദി എപ്പോഴും കൗതുകകരമാണ്. ചുവടുകള്‍ക്ക് പുറമെ കുഞ്ഞുങ്ങളുടേതായ കുഞ്ഞ് കുഞ്ഞ് വികൃതികളും അവിടെ കാണാം. മത്സരയിനം മറന്നുള്ള പ്രകടനങ്ങളും രസാവഹമാണ്.  അതുപോലൊരു വീഡിയോയാണിത്. ഒപ്പന മത്സരം നടക്കുന്ന വേദി രണ്ട് ആണ്‍കുട്ടികള്‍ തമ്മിലുള്ള ഗുസ്തിയില്‍ കലാശിക്കുന്ന വീഡിയോയാണിത്. കാണികള്‍ ശബ്ദമുണ്ടാക്കിയിട്ടും കുട്ടികള്‍ ഒപ്പന ചുവടുകള്‍ക്കിടയില്‍ തലയ്ക്ക് തട്ട് കൊടുത്തുകൊണ്ടേയിരുന്നു. ഒരു തവണ ഈ തട്ട് അടിയായി മുഖത്തും കൊണ്ടു. ഏറ്റവും മുന്നിലേക്ക് ഇറങ്ങി നിന്ന് കളിക്കുന്ന വിരുതനാണ് ഗുസ്തി തുടങ്ങി വയ്ക്കുന്നത്. വീഡിയോ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top