കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കമാകും

commonwealth games 2018 opening ceremony today

ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.

ഗെയിംസിൻറെ പ്രധാന വേദിയായ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ. ഗോൾഡ് കോസ്റ്റ് നഗരത്തിൻറെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്.

71 രാജ്യങ്ങളിൽ നിന്നുള്ള 6,600 കായികതാരങ്ങൾ 19 ഇനങ്ങളിലായി മാറ്റുരയ്ക്കും. ഇന്ത്യയുടെ 225 അംഗ ടീമിനെ മാർച്ച്പാസ്റ്റിൽ ബാഡ്മിന്റൺ താരം പിവി സിന്ധു നയിക്കും. ഇതുവരെ തുടർന്നുവന്നിരുന്ന പരമ്പരാഗത വേഷമായ സാരി മാറ്റി പകരം കോട്ടും സ്യൂട്ടും അണിഞ്ഞായിരിക്കും ഇത്തവണ വനിതാ താരങ്ങൾ പരേഡിൽ പങ്കെടുക്കുക. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും ഇന്ത്യൻ പുരുഷ വനിതാ താരങ്ങൾ അണിയുക.

ഇന്ന് ഉദ്ഘാടന ചടങ്ങുകൾ മാത്രമാണുള്ളത്. നാളെ മുതലാണ് മത്സരങ്ങൾ അരങ്ങേറുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top