അംബേദ്കറെ വേണ്ടവിധം ആദരിച്ചത് തന്റെ ഗവര്‍ണമെന്റ്; മോദി

Modi PM

തന്റെ ഗവര്‍ണമെന്റാണ് ദളിത് മുന്നേറ്റ നായകനായ ബാബ സാഹേബ് അംബേദ്കറെ അര്‍ഹിക്കുന്ന വിധത്തില്‍ ആദരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. പലരും അംബേദ്കറെ രാഷ്ട്രീയവത്കരിച്ചപ്പോള്‍ തന്റെ ഭരണകൂടം ഭരണഘടനയുടെ ശില്‍പിയെ ഏറ്റവും അര്‍ഹമായ രീതിയില്‍ ആദരിച്ചുവെന്ന് മോദി പറഞ്ഞു. അംബേദ്കറുടെ സ്വപ്‌ന പദ്ധതികളെ ലക്ഷ്യത്തിലെത്തിക്കുകയാണ് ബിജെപി ഗവര്‍ണമെന്റ് ചെയ്തിരിക്കുന്നത്. വാജ്‌പേയ് സര്‍ക്കാരും അങ്ങനെ തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍, കോണ്‍ഗ്രസ് അതിന് എതിരായിരുന്നു. അംബേദ്കറെ രാഷ്ട്രീയവത്കരിക്കുകയാണ് അവര്‍ ചെയ്തത്. പട്ടികജാതി-വര്‍ഗ സംരക്ഷണ നിയമത്തെ സുപ്രീം കോടതി ലഘൂകരിച്ച സാഹചര്യത്തില്‍ ദളിത് സംഘടനകള്‍ വലിയ പ്രക്ഷോഭവുമായി രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. മോദി സര്‍ക്കാരിനെതിരെ ദളിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെന്നതും ഇവിടെ ശ്രദ്ധേയമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top