തന്നെ ചുംബിക്കരുതെന്ന് വില്‍ സ്മിത്തിനോട് സോഫിയ; രസകരമായ വീഡിയോ കാണാം…

Sophia robot

സൗദി അറേബ്യയില്‍ പൗരത്വമുള്ള യന്ത്രവനിത സോഫിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി നാം കേട്ടിട്ടുള്ളതാണ്. സോഫിയയുടെ ഇന്ത്യന്‍ സന്ദര്‍ശനം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഫിയ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ഹോളിവുഡ് റോബോട്ടിക് ചിത്രങ്ങളിലെ നായകന്‍ വില്‍ സ്മിത്തിനൊപ്പമാണ് സോഫിയ ഇത്തവണ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. വില്‍ സ്മിത്ത് സോഫിയയെ ചുംബിക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ സോഫിയ നല്‍കിയ മറുപടി ഏവര്‍ക്കും കൗതുകമായി. എന്റെ സൗഹൃദങ്ങളുടെ ലിസ്റ്റിലാണ് നിങ്ങളെ ഞാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു ചുംബനം ചോദിച്ച വില്‍ സ്മിത്തിന് സോഫിയ നല്‍കിയ മറുപടി. സോഫിയയും വില്‍ സ്മിത്തും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top