മിന്നല്‍ വേഗത്തില്‍ റോണോയുടെ ബൈസിക്കള്‍ കിക്ക്; കാണാം റൊണാള്‍ഡോയുടെ സൂപ്പര്‍ ഗോള്‍…

Christiano

റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനെതിരെ നേടിയ ഉജ്ജ്വല ഗോള്‍ ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ ബൈസിക്കള്‍ കിക്ക് അതിഗംഭീരമായിരുന്നു. റോണോയുടെ ബൈസിക്കള്‍ കിക്ക് അതിവേഗത്തില്‍ യുവന്റസിന്റെ ഗോള്‍ വല ചലിപ്പിച്ചത് മത്സരത്തിന്റെ 64-ാം മിനിറ്റിലായിരുന്നു. 64-ാം മിനിറ്റില്‍ റയല്‍ താരം ഡാനി കാറവഹലിന്റെ ഷോട്ട് ബൈസിക്കള്‍ കിക്കിലൂടെയായിരുന്നു റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച ഗോളുകളില്‍ ഒന്നാണ് റൊണാള്‍ഡോ നേടിയതെന്ന് റയല്‍ കോച്ച് സിനദീന്‍ സിദാന്‍ മത്സരശേഷം പറഞ്ഞു. ക്രിസ്റ്റ്യാനോ നേടിയ രണ്ട് ഗോളുകളുടെ കരുത്തില്‍ റയല്‍ യുവന്റസിനെ 3-0ത്തിന് കീഴടക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top