മോശം ഭക്ഷണം; പരാതിപ്പെട്ട വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് അധികൃതര്‍

മോശം ഭക്ഷണം വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. എംഎസ്ജി അടക്കമുള്ള നിരോധിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മെസ്സില്‍ നിന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് പലവിധത്തിലുള്ള അസുഖങ്ങള്‍ പിടിപെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെസ്സില്‍ നിന്ന് നിരോധിച്ചതടക്കമുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. അതേ സമയം ഹോസ്റ്റലും, കോളേജും അനിശ്ചിത കാലത്തേക്ക് അടയ്ക്കുകയാണ് എന്ന നിലപാടിലാണ് കോളേജ് അധികൃതര്‍. ഇന്ന് 11മണിയ്ക്ക് മുമ്പായി ഹോസ്റ്റല്‍ ഒഴിയണമെന്നാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നിലവിലെ മെസ് അടച്ചു പൂട്ടുക, മെസ് നടത്തിപ്പ് ചുമതല പുതിയൊരാള്‍ക്ക് കൈമാറുക, അത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്തുക,, വൃത്തിഹീനമായ ഭക്ഷണം നല്‍കിയതിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top