Advertisement

വീട്ടിൽ സ്വന്തമായി ലിഫ്റ്റുണ്ടാക്കി വിജയൻ എന്ന അധ്യാപകൻ; ദൃശ്യങ്ങൾ കാണാം

April 26, 2018
0 minutes Read
homemade lift

ഹോം മെയ്ഡ് ലിഫ്റ്റുമായി സോഷ്യൽ മീഡിയയിൽ താരമായി റിട്ട.അധ്യാപകൻ ഡോ. വിജയൻ.

200 കിലോഗ്രാം വരെ തൂക്കം വഹിക്കാൻ കഴിയുന്ന ഈ ലിഫ്റ്റ് വൈദ്യുതി ഇല്ലാതെയും പ്രവർത്തിക്കും ! കംപ്രസറിൽ വായു സമ്മർദം ഉണ്ടാകുന്നതിനനുസരിച്ചാണ് ലിഫ്റ്റ് പ്രവർത്തിക്കുക. എത്രത്തോളം നേരം കംപ്രസറിൽ വായു സമ്മർദം നിലനിൽക്കുന്നോ അത്രയും നേരം വൈദ്യുതി ഇല്ലാതെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ സാധിക്കും. ആറ് മാസം കൊണ്ടാണ് പ്രൊഫസർ ലിഫ്റ്റ് രൂപകൽപ്പന ചെയ്തത്.

കോയമ്പത്തൂർ സ്വദേശിയായ വിജയൻ ഒന്നാം നിലയിലുള്ള തന്റെ വീട്ടിലേക്ക് എത്തുന്ന പ്രായമായവരെ സഹായിക്കാനായാണ് ലിഫ്റ്റ് രൂപകൽപ്പന ചെയ്തത്. മാത്രമല്ല വെള്ളത്തിന്റെ കാനുകളും, അരിച്ചാക്കുകളും മറ്റ് ഭാരമുള്ള വസ്തുക്കളും മുകൾ നിലയിലേക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ടിനും ഇതോടെ പരിഹാരമായതായി അദ്ദേഹം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top