ലോകത്തെ ആദ്യത്തെ ‘അണ്ടർവാട്ടർ’ വില്ല മാലിദ്വീപിൽ; ചിത്രങ്ങൾ
സമുദ്രത്തിനടിയിലെ കൊച്ചു കൊട്ടാരം…അവിടെ മൂനുകൾക്കൊപ്പം നീന്തി തുടിക്കാം…വെള്ളത്താൽ ചുറ്റപ്പെട്ട ഭക്ഷണമുറിയിലിരുന്ന രാജകീയ ഭക്ഷണം, ഒടുവിൽ നീലപുതച്ച വെള്ളത്തിനടിയിൽ മീനുകൾ നീന്തിത്തുടിക്കുന്നതും നോക്കി കിടന്ന് ഉറക്കം…അത്ഭുതകഥകളിലെ ഒരു അധ്യായമാണ് അതെന്ന് കരുതെയങ്കിൽ തെറ്റി…ഇതൊക്കെ നടക്കാവുന്ന കാര്യങ്ങളാണ്…മാലിദ്വീപിലേക്ക് പോകണമെന്ന് മാത്രം !
ലോകത്തെ ആദ്യത്തെ ‘അണ്ടർവാട്ടർ’ വില്ല എന്ന അത്ഭുതം ഒരുങ്ങിയിരിക്കുകയാണ് മാലിദ്വീപിൽ. കൊൺറാഡ് മാൽദീവ്‌സ് രംഗാലി ഐലൻഡാണ് ഈ അത്ഭുതം പണികഴിപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 16.4 അടി താഴെയാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്.
ഇവിടെ നമുക്കായി ഒരു ബട്ട്‌ലർ, സ്വകാര്യ ഡെക്ക്, നീണ്ടുകിടക്കുന്ന പൂൾ, സൂര്യാസ്തമയം കാണാനുള്ള സൗകര്യം തുടങ്ങി നിരവധി കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു രാത്രി ഉണ്ടുറങ്ങി സുഖിക്കാൻ 33 ലക്ഷം രൂപ നൽകണമെന്ന് മാത്രം !
Worlds First Underwater Residence at Maldives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here