ചെങ്ങന്നൂരില്‍ ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണം; വെള്ളാപ്പള്ളി
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന് വീണ്ടും. ബിഡിജെഎസ് എന്‍ഡിഎ വിട്ട് ചെങ്ങന്നൂരില്‍ സ്വതന്ത്ര്യമായി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നും ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇത് ആവശ്യമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഇനി ബിജെപിയുമായി സഖ്യം തുടർന്നാൽ അണികൾ അതിനെ പിന്തുണയ്ക്കില്ല. മനസുകൊണ്ട് തളർന്ന അണികളാണ് ബിഡിജെഎസിന് ഇപ്പോഴുള്ളത്. അണികളെ സൃഷ്ടിച്ചാൽ ഇപ്പോൾ തള്ളിപ്പറുന്നവർ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബിഡിജെഎസ് എന്‍ഡിഎ വിട്ട് പുറത്ത് വരണമെന്ന് ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന് പറഞ്ഞു. ബിഡിജെഎസ് കലഹിച്ച് നിന്നാലും രാഷ്ട്രീയമായി നഷ്ടമില്ലെന്നാണ് ബിജെപി പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here