ഗാന്ധിജയന്തിയ്ക്ക് ഇന്ത്യന്‍ റെയില്‍വേ സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍!!

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേ സസ്യാഹാരദിനമായി ആചരിക്കും. 150മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് ഈ ഇക്കാര്യം. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സബര്‍മതിയില്‍ നിന്നും സ്വച്ചതാ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച ട്രെയിനുകളായിരിക്കും സര്‍വ്വീസ് നടത്തുക. യാത്രക്കാര്‍ക്കുള്ള ടിക്കറ്റില്‍ ഗാന്ധിയുടെ ചിത്രമുണ്ടായിരിക്കും.
2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേയുടെ ക്യാന്‍റീനുകളിലും ട്രെയിനുികളിലും മാംസാഹാരം വിതരണം ചെയ്യില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. ഇത് സംബന്ധിച്ച് എല്ലാ ഡിവിഷനുകള്‍ക്കും കഴിഞ്ഞ മാസം സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ജീവനക്കാരും മാംസ്യം വര്‍ജ്ജിക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്.
ട്രെയിനിലോ സ്റ്റേഷന്‍റെ പരിസരങ്ങളിലോ മാംസാഹാരം വില്‍പ്പന നടത്തരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ കര്‍ശനമായി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here