തിരൂരിൽ കല്ലുകൊണ്ട് അടിയേറ്റ് യുവാവ് കൊല്ലപ്പെട്ട നിലയിൽ

തിരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ സെയ്തലവിയാണ് മരിച്ചത്. കല്ലുകൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സെയ്തലവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. തിരൂർ മത്സ്യമാർക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയായ സെയ്തലവി ജോലിക്ക് ശേഷം രാത്രി സമീപത്തെ കെട്ടിടത്തിൽ കിടന്നുറങ്ങുകയായിരുന്നു. രാത്രി ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിപ്പോൾ തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാരുന്നു സെയ്തലവി. ഉടൻ തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. പരിസരത്ത് നിന്ന് രക്തം പുരണ്ട കല്ലും ഒരു കവറും കണ്ടെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here