26 നിലകൾ; 6.5 ഡിഗ്രി ചെരിവ്; ഐപോഡ് മാതൃകയിൽ ഒരു കെട്ടിടം !

building that looks like a giant iPod

ലോകത്തെ വിസമയിപ്പിച്ച് വീണ്ടും ദുബായ്. ഐപോഡിന്റെ മാതൃകയിലാണ് ദുബായിൽ ഒരു കെട്ടിടം ഉയർന്നിരിക്കുന്നത്. ‘ദി പാഡ്’ എന്ന ഈ കെട്ടിടം സെൻട്രൽ ദുബായിയിലെ ബിസിനസ് ബേയിലാണ് നിർമ്മിച്ചിരിക്കുന്നത്.

building that looks like a giant iPod

26 നിലകളുണ്ട് ഈ കെട്ടിടത്തിന്. ഒരു ചാർജിങ് ഡോക്കിന്റെ പ്രതീതി ലഭിക്കാനായി 6.5 ഡിഗ്രി ചരിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

building that looks like a giant iPod

256 അപ്പാർട്‌മെന്റുകളാണ് ഇതിൽ നിർമിച്ചിരിക്കുന്നത്. ഒറ്റമുറി ഫഌറ്റുകൾ മുതൽ 5 ബെഡ്‌റൂം ഫഌറ്റുകൾ വരെ ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നു. ഓരോ അപ്പാർട്‌മെന്റുകളും വ്യത്യസ്തമായി പ്രോഗ്രാം
ചെയ്തിരിക്കുന്നു.

building that looks like a giant iPod

building that looks like a giant iPod

താമസക്കാർക്ക് ഇഷ്ടാനുസരണം ഇത് പ്രവർത്തിപ്പിക്കാം. ഉദാഹരണത്തിന് രാത്രിയിൽ
ഇഷ്ടമുള്ള വെളിച്ചം നിറയ്ക്കാം. ബയോമെട്രിക് ലോക്ക്, ഹെൽത് ട്രാക്കർ സംവിധാനമുള്ള കണ്ണാടികൾ എന്നിവയെല്ലാം ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.

building that looks like a giant iPod

building that looks like a giant iPod

Loading...
Top