Advertisement

എടപ്പാള്‍ തിയറ്റര്‍ പീഡനം; അന്വേഷണം ക്രൈം ബ്രാഞ്ചിന്, ഡിവൈഎസ്പിയെ മാറ്റി

June 6, 2018
Google News 0 minutes Read
police_cap

എടപ്പാള്‍ പീഡന വിവരം ചൈല്‍ഡ് ലൈനെ അറിയിച്ച തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ കേസന്വേഷണത്തില്‍ നിന്ന് മാറ്റി.

സിഡിആർബി ഡിവൈഎസ്പി ഷാജി വർഗീസിനെ ആഭ്യന്തരവകുപ്പ് ചുമതലകളിൽ നിന്നും മാറ്റി. പുതിയ ചുമതല അദ്ദേഹത്തിന് നൽകിയിട്ടില്ല. ഇതിന് പുറമേ എടപ്പാൾ തീയറ്റർ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ഡിജിപി ഉത്തരവിട്ടു.

സംഭവത്തെക്കുറിച്ച് തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത് കുമാർ നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡിവൈഎസ്പിയെ സ്ഥാനത്തു നിന്നും മാറ്റിയത്. അദ്ദേഹത്തിനെതിരേ മറ്റ് വകുപ്പുതല നടപടികൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here