Advertisement

കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍; കടങ്ങള്‍ എഴുതിതള്ളും

June 6, 2018
Google News 0 minutes Read
farmers loan

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി ഇടത് സര്‍ക്കാര്‍. കര്‍ഷക കടാശ്വാസ കമ്മീഷന്‍ വായ്പ എഴുതിതള്ളേണ്ട കാലാവധി നീട്ടി. 2011 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും. നിലവില്‍ 2007 വരെയുള്ള അപേക്ഷകളാണ് സ്വീകരിച്ചത്. ഇതിന്റെ കാലാവധിയാണ് 2011 ലേക്ക് നീട്ടിയത്. വയനാട് ജില്ലയിലെ 2014 വരെയുള്ള കടങ്ങള്‍ എഴുതി തള്ളും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാരിന്റെ തീരുമാനം കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷകര്‍ക്കെതിരായ നയങ്ങളില്‍ പ്രതിഷേധിച്ച് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഏഴോളം സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ സമരം ചെയ്യുമ്പോഴാണ് കേരളത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് അനുകൂലമായ വാര്‍ത്ത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here