Advertisement

ബിജെപി കര്‍ഷകരെ ദ്രോഹിക്കുന്ന പാര്‍ട്ടി: ശിവസേന

June 6, 2018
Google News 0 minutes Read

ബിജെപിയെ തുടരെ തുടരെ വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. 2019 ല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന ആവര്‍ത്തിച്ചിരിക്കുകയാണ്. കര്‍ഷകരെ ദ്രോഹിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ശിവസേന കുറ്റപ്പെടുത്തി. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് വിമര്‍ശനം. ബിജെപിയുടെ കര്‍ഷകരോടുള്ള നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേനാമേധാവി  ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് സമ്നയിൽ സഖ്യസാധ്യത തള്ളിയുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here