Advertisement

ഓൺലൈനിലൂടെ സ്ത്രീകളെ അപമാനിച്ചാൽ ഇനി മുതൽ മൂന്നു വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

June 6, 2018
Google News 0 minutes Read
three year imprisonment for abusing women online

ഓൺലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷ ഉറപ്പാക്കാൻ വനിതാ ശിശുക്ഷേമമന്ത്രാലയം നിയമഭേദഗതി കൊണ്ടുവരുന്നു. 1986ൽ കൊണ്ടുവന്ന, സ്ത്രീകളെ സഭ്യമല്ലാത്ത രീതിയിൽ ചിത്രീകരിക്കൽ നിരോധന നിയമത്തിൽ വരുത്തുന്ന ഭേദഗതിയുടെ കരട് മന്ത്രാലയം തയ്യാറാക്കി.

സാമൂഹികമാധ്യമങ്ങളുൾപ്പെടെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ സ്ത്രീകളെ അമാന്യമായി ചിത്രീകരിക്കുന്നവർക്ക് മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ ഉറപ്പാക്കുംവിധമാണ് ഭേദഗതി.

പുതിയ വ്യവസ്ഥകളനുസരിച്ച് വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിൽ സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ശിക്ഷിക്കാനാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here