Advertisement

തെലങ്കാനയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീ പിടിച്ച് പത്ത് പേര്‍ മരിച്ചു

July 4, 2018
Google News 0 minutes Read
fire works

തെലങ്കാനയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീ പിടിച്ച് പത്ത് പേര്‍ മരിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ഭദ്രകാളി ഫയര്‍വര്‍ക്ക്സ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. സ്ഥാപനത്തിന്റെ ഉടമ ഒളിവിലാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പതിനഞ്ച് പേരാണ് അപകടം നടക്കുമ്പോള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here