തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് തിരിച്ചടി

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് തിരിച്ചടി. നിയമകമ്മീഷന്‍ നടത്തിയ കൂടിയാലോചനയില്‍ ഭൂരിപക്ഷം പാര്‍ട്ടികളും നിര്‍ദ്ദേശത്തെ എതിര്‍ത്തു. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. ഇതിനായുള്ള നിര്‍ദ്ദേശം തയ്യാറാക്കിയ നിയമമന്ത്രാലയം നിയമകമ്മീഷന്റെ അഭിപ്രായം തേടി.

ഇന്നും നാളെയുമായി വിവധ പാർട്ടികളുടെ നിലപാട് നിയമകമ്മീഷന്‍ തേടുകയാണ്. ചർച്ച തന്നെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഉൾപ്പടെയുള്ള ചില കക്ഷികൾ കൂടിക്കാഴ്ച്ച ബഹിഷ്കരിച്ചു. എഴുതി നൽകിയ കുറിപ്പുകളിൽ പ്രാദേശിക പാർട്ടികളിൽ ഭൂരിപക്ഷവും നിർദ്ദേശത്തെ എതിർക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top