Advertisement

ഫ്രാൻസിൽ കലാപം ആളികത്തുന്നു; കലാപകാരികൾ സ്‌കൂളുകൾക്കും കെട്ടിടങ്ങൾക്കും തീയിട്ടു

July 7, 2018
Google News 0 minutes Read
france riot continues for the third day

പടിഞ്ഞാറൻ ഫ്രാൻസിലെ നാന്റസ് നഗരത്തിൽ നാശം വിതച്ച് കലാപകാരികൾ. അമ്പതിലേറെ കാറുകളും മറ്റു കെട്ടിടങ്ങളും കലാപകാരികൾ തീയിട്ടു. തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തുടർച്ചയായി മൂന്നാമത്തെ രാത്രിയാണ് കലാപകാരികൾ അക്രമം നടത്തുന്നത്.

ജൂലൈ 3 ചൊവ്വാഴ്ചയാണ് അക്രമങ്ങളുടെ തുടക്കം. റോഡിൽ വാഹന പരിശോധനക്കിടെ കാർ പുറകോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചയാളെ പൊലീസ് വെടിവെച്ചതാണ് അക്രമങ്ങൾക്ക് കാരണമായത്. ഇതിൽ പ്രതിഷേധിച്ച് കലാപകാരികൾ രംഗത്തുവന്നു. പിന്നീട് പൊലീസും കലാപകാരികളും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ഇതിന് ശേഷമാണ് വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നേരെ ആക്രമണം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here